Halleluyyaa sthuthi naalthorum nathhanu

Malayalam Hymn

Halleluyyaa sthuthi naalthorum nathhanu

Halleluyyaa sthuthi naalthorum nathhanu lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

ഹല്ലേലുയ്യാ സ്തുതി നാൾതോറും നാഥനു നന്ദിയാൽ ഞാൻ പാടുമേ (2) 1 നാൾതോറുമെന്റെ ഭാരം ചുമക്കുന്ന- നല്ലോരിടയനവൻ (2) ഇന്നലെയുമിന്നും എന്നുമനന്യനായ്- എന്നോടുകൂടെയുള്ളോൻ (2) 2 ഓളങ്ങളേറും ഈ വാരിധിയിൽ- പടകു നയിക്കുന്നവൻ (2) കാറ്റും കടലും ശാസിച്ചമർത്തുന്ന- നല്ലോരു സ്രഷ്ടാവവൻ (2) 3 ശത്രുക്കൾ മുൻപാകെ മേശയൊരുക്കുന്ന- നല്ലോരുമിത്രമവൻ (2) ആനന്ദതൈലത്താൽ അഭിഷേകം ചെയ്യുന്ന- സ്വർഗ്ഗീയ രാജാവവൻ (2) 4 രോഗകിടക്കയെ മാറ്റിവിരിക്കുന്ന- നല്ലോരുവൈദ്യനവൻ (2) നിത്യസന്തോഷവും നല്ലപ്രത്യാശയും- നല്കുന്ന നാഥനവൻ (2) 5 വീണ്ടും വരാമെന്നു വാഗ്ദാനം ചെയ്തിട്ടു- പോയൊരു കാന്തനവൻ (2) കാത്തിരിക്കും തന്റെ കാന്തയെ ചേർപ്പാൻ വേഗം വരുന്നോനവൻ (2)

Related Songs