Malayalam Hymn
Halleluyyaa sthuthi paadidum njaan
Halleluyyaa sthuthi paadidum njaan lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
ഹല്ലേലുയ്യാ സ്തുതി പാടിടും ഞാൻ
വൻകൃപയെ എന്നുമോർത്തിടും ഞാൻ(2)
പരിശുദ്ധനെ കരുണാനിധിയെ
സ്തുതികൾക്കെല്ലാം യോഗ്യനായവനെ(2)
1 സകലത്തെയും സൃഷ്ടി ചെയ്തവനെ
സകലത്തിനും പരിപാലകനെ (2)
സകലരിലും പരമോന്നതനെ
സർവ്വശക്തനും സർവ്വജ്ഞാനിയും നീ (2);-
2 കരുണയും ദയയും ഉള്ളവനെ
മനസ്സലിയുന്ന മഹാപ്രഭുവേ (2)
വാത്സല്യത്തോടെന്നെ ചേർത്തവനെ
മാറാത്ത സ്നേഹം പകർന്നവനെ (2);-
3 ആദിയും അന്തവുമായവനെ
ഉറപ്പുള്ള പാറയും കോട്ടയുമേ(2)
വഴിയും സത്യവുമായവനെ
ഏകരക്ഷാമാർഗ്ഗമായവനെ (2);-
4 ക്രൂശു ചുമന്ന് തളർന്നെനിക്കായ്
ഘോരമാം ശിക്ഷയതേറ്റെനിക്കായ് (2)
മുൾമുടി ചൂടിയതും എനിക്കായ്
ജീവനെ നൽകിയതും എനിക്കായ് (2);-