Malayalam Hymn
Yogyanalla njaan - Appanaane ente
Yogyanalla njaan - Appanaane ente lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
1 യോഗ്യനല്ല ഞാൻ യോഗ്യനല്ല നിൻ മകൻ
ആകുവാൻ യോഗ്യനല്ല (2)
കാൽവറിയിലെ ത്യാഗത്തിനാലെ
എന്നെയും യോഗ്യനാക്കി (2)
അപ്പനാണേ എന്റെ താതനാണെ
അവൻ എന്റെ മാത്രം ആണേ (2)
2 നിന്നതല്ല ഞാൻ നിന്നതല്ല നിൽക്കുവാൻ
ഞാനേതും യോഗ്യനല്ല (2)
കരിരുംമ്പാണിയാൽ പാടുള്ള
പാണിയാൽ എന്നെ നിറുത്തിയതാം (2)
3 പാപത്തിൻ ചേറ്റിൽ ആണ്ടിരുന്നെന്നെ
വെളിച്ചമായി മാറ്റിയവൻ (2)
അവൻ എന്റെ യേശു അവൻ എന്റെ താതൻ
അവൻ എന്റെ സർവ്വവുമേ (2)
4 യേശു എൻ സങ്കേതം എൻ കോട്ടയും
ആശ്രയം യേശുവിൽ മാത്രമാണെ (2)
അവൻ എന്റെ വൈദ്യനും രോഗത്തിന് ശാന്തിയും
ആരിലും ഉന്നതൻ നീ(2)
5 കൂടെ നടന്നവർ കൂട്ടം വിട്ടോടിട്ടും
കൂട്ടിനായി വന്നവനെ (2)
കൂരിരുൾ പാതയിൽ ഏകനായി തീർന്നപ്പോൾ
മാർവോടു ചേർത്തവനെ
എന്നെ മാർവോടു ചേർത്തവനെ (2)