Lokam ninnilulla velli ponniva

Malayalam Hymn

Lokam ninnilulla velli ponniva

Lokam ninnilulla velli ponniva lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

1 ലോകം നിന്നിലുള്ള വെള്ളി പൊന്നിവയെടുത്തു പിൻ ലോഭമായ് ജീവിക്കണം നീയെങ്കിലും പോഷിപ്പിക്കയില്ലയോ പറവജാതിയേയവൻ വയ്ക്കുക നിൻഭാരമവൻ പാദത്തിൽ വയ്ക്കുക വയ്ക്കുക വയ്ക്കുക നിൻഭാരമവൻ പാദത്തിൽ സംശയംകൂടാതെ വിശ്വസിക്കുമെങ്കിൽ രക്ഷകൻ നിശ്ചയം സ്വതന്ത്രനാക്കും നിന്നേയും 2 വേദനസഹിച്ചുനിൻ ശരീരശക്തിപോയതാൽ നിരാശയിൽ മുഴുകി നീ കിടക്കുമ്പോൾ യേശുശക്തൻ മാറ്റുവാൻ അറിയുന്നവനായതും വയ്ക്കുക നിൻഭാരമവൻ പാദത്തിൽ;- 3 ശത്രുവിന്നുപദ്രവം നിൻഹൃത്തിനെ കലക്കുമ്പോൾ പരൻപരത്തിൽ കേൾക്കുന്നു നിൻ പ്രാർത്ഥന ആയവൻ വഴി തുറന്നുക്ഷേമമായ് നടത്തുംനിന്നെ വയ്ക്കുക നിൻഭാരമവൻ പാദത്തിൽ;- 4 യൗവ്വനദിശകഴിഞ്ഞു വാർദ്ധക്യം വന്നീടുമ്പോൾ കുനിഞ്ഞിടും ശരീരം ജീവഭാരത്താൽ അപ്പോഴും വിടില്ലവൻ നടത്തുമന്ത്യത്തോളവും വയ്ക്കുക നിൻഭാരമവൻ പാദത്തിൽ;- 5 ബോംബുഭൂമിയെ പിളർക്കുംനേരം നീയൊളിക്കുവാൻ സ്ഥാനം തേടിയില്ല എന്നുകാണുമ്പോൾ ഉണ്ട് സങ്കേതം നിനക്കവൻ ചിറകിൽ സൂക്ഷിപ്പാൻ വയ്ക്കുക നിൻഭാരമവൻ പാദത്തിൽ;-

Related Songs