Malayalam Hymn
Jayikkume suvishesham lokam jayikkume
Jayikkume suvishesham lokam jayikkume lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
ജയിക്കുമേ സുവിശേഷം ലോകം ജയിക്കുമേ
പേയുടെ ശക്തികൾ നശിക്കുമേ
സകല ലോകരും യേശുവിൻ നാമത്തിൽ
വണങ്ങുമേ തലകുനിക്കുമേ അതു ബഹു സന്തോഷമേ
1 കൂടുവിൻ സഭകളേ വന്നു പാടുവിൻ
യേശുവിൻ കീർത്തി കൊണ്ടാടുവിൻ
സുവിശേഷം ചൊല്ലാൻ ഓടുവിൻ നിദ്ര വിട്ടുണർന്നീടുവിൻ
മനം ഒത്തെല്ലാരും നിന്നീടുവിൻ വേഗം;-
2 ഇടിക്കണം പേയിൻ കോട്ട നാം ഇടിക്കണം
ജാതിഭേദങ്ങൾ മുടിക്കണം സ്നേഹത്തിൻ കൊടി-
പിടിക്കണം യേശു രാജന്റെ സുവിശേഷക്കൊടി
ഘോഷത്തോടുയർത്തിടേണം വേഗം;-
3 മരിച്ചു താൻ നമുക്കു മോക്ഷത്തെ വരുത്തി താൻ
വെളിച്ചമാർഗ്ഗത്തിൽ ഇരുത്തി താൻ എളിയ കൂട്ടരെ
ഉയർത്തി താൻ യേശുനാഥന്റെ രക്ഷയിൻ കൊടി
ഘോഷത്തോടുയർത്തിടേണം നമ്മൾ;-
4 ചെലവിടിൻ സുഖം ബലത്തെയും ചെലവിടിൻ
ബുദ്ധിജ്ഞാനത്തെയും ചെലവിടിൻ വസ്തുസമ്പത്തുകൾ
ചെലവിടിൻ യേശുരാജന്റെ മഹിമയിൻ
കൊടി ഏവരും ഉയർത്തിടണം നമ്മൾ;-
5 യോഗ്യമേ ഇതു നമുക്കതി ഭാഗ്യമേ രക്ഷിതാവിന്റെ
വാക്യമേ സ്വർഗ്ഗലോകരോടൈക്യമേ
യേശുരാജ്യ പ്രസിദ്ധിക്കായി നാം
ഏവരും പ്രയത്നിച്ചീടേണമേ;-