Engum pukazthuvin suvishesham

Malayalam Hymn

Engum pukazthuvin suvishesham

Engum pukazthuvin suvishesham lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

എങ്ങും പുകഴ്ത്തുവിൻ സുവിശേഷം ഹാ മംഗള ജയ ജയ സന്ദേശം 1 നരഭോജികളെ നരസ്നേഹികളാമുത്തമ സോദരരാക്കും വിമല മനോഹര സുവിശേഷം ഹാ! 2 അജ്ഞാനാന്ധതയാകെയകറ്റും വിജ്ഞാനക്കതിർ വീശും വേദാന്തപ്പൊരുൾ സുവിശേഷം ഹാ! 3 ഭീകര സമരസമാകുലമാകും ഭൂമിയിൽ ഭീതിയെ നീക്കും ശാന്തി സന്ദായക സുവിശേഷം ഹാ! 4 വിമലജനേശുവിൽ വിശ്വസിച്ചിടുകിൽ വിടുതലനാമയമരുളും വിജയധ്വനിയീ സുവിശേഷം ഹാ! 5 കൃപയാലേതൊരു പാതകനെയും പാവന ശോഭിതനാക്കും പാപനിവാരണ സുവിശേഷം ഹാ! 6 നശിക്കും ലൗകിക ജനത്തിനു ഹീനം, നമുക്കോ ദൈവികജ്ഞാനം കുരിശിൻ വചനം സുവിശേഷം ഹാ!

Related Songs