Malayalam Hymn
Yeshuparaa engum nal samaadhaanam
Yeshuparaa engum nal samaadhaanam lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
യേശുപരാ എങ്ങും നൽ സമാധാനം
ഇക്കാലം അരുൾക പരാ
1 നാശമുള്ള പാരിൽ നന്മ നിറച്ചീടാൻ
ആശിച്ചു വന്ന നാഥാ-പാപ
നാശക ദൈവ ജാതാ;- യേശു..
2 പാരിൽ സമാധാനം-പക്ഷമാം നൽദാനം
പൂരിപ്പാൻ വന്ന ദേവാ രക്ഷ
പാരിൽ പകർന്ന ദേവാ;- യേശു...
3 ചോരയൊന്നിൽ നിന്നും-തോന്നിയവർ തമ്മിൽ
ഏറെ ശല്യം ചെയ്യുന്നു-ക്രൂര-
പ്പോരിൽ പലർ ചാകുന്നു;- യേശു...
4 സാരമറ്റതായ-സംഗതിയാൽ തുള്ളി
ഏറെപ്പേർ ചാകുന്നയ്യോ-പേയും
ഏറെ ജയിക്കുന്നയ്യോ;- യേശു...
5 വൃദ്ധർ ക്ഷീണർ ഏറെ-മക്കൾ ഭാര്യമാരും
അത്തൽ പെടുന്നതാലെ-ദാരി-
ദ്ര്യത്തിൽ പെടുന്നിക്കാലം;- യേശു...
6 ഏതും യത്നമെന്യേ-ഏറെപ്പേർ ചാകുന്നേ
പാതാളത്തിൽ ചേരുന്നേ-അതാൽ
വേതാളം ഞെളിയുന്നേ;- യേശു...
7 യുദ്ധം ശണ്ഠ നീക്കി-യോഗ്യ സമാധാനം
അത്യാവശ്യം തന്നീടാൻ-എങ്ങും
സത്യാനുഗ്രഹം കൂടാൻ;- യേശു...