Malayalam Hymn
Ethra nal yeshuparan
Ethra nal yeshuparan lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
എത്ര നൽ യേശുപരൻ
എന്നെ നടത്തുന്നവൻ
ഈ മരു യാത്രയിൽ താളടിയാകാതെ
എന്നെ നടത്തുന്നവൻ
ഒരു ദോഷവും ഇനി ഭവിക്കയില്ല
ഒരു ബാധയും ഇനി അടുക്കയില്ല
അത്യുന്നതൻ ചിറകിൻ കീഴിൽ
സർവ്വ ശക്തൻ നിഴലിൻ കീഴിൽ
പാർത്തിടും ഞാൻ നിർഭയമായ്;- എത്ര നാൽ...
ജീവിത ഭാരങ്ങൾ ഏറിടുമ്പോൾ
തുണയായ് ഞാൻ കണ്ടവർ മാറിടുമ്പോൾ
ഭയപ്പെടേണ്ട ഭ്രമിച്ചിടേണ്ട
ശാശ്വത ഭുജങ്ങളിൽ വഹിച്ചിടും താൻ;- എത്ര നൽ...
നാനാ പരീക്ഷകൾ ഏറിടുമ്പോൾ
ആശ നിരാശയിൽ മൂടിടുമ്പോൾ
വൈരികൾ മുൻപാകെ മേശയൊരുക്കി
ജയോത്സവമായ് നടത്തിയില്ലേ;- എത്ര നൽ...