Malayalam Hymn
Ethra nallvan yeshuparan mithra
Ethra nallvan yeshuparan mithra lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
എത്ര നല്ലവനേശുപരൻ
മിത്രമാണെനിക്കെന്നുമവൻ
തൻതിരുചിറകിൻ മറവിൽ
ഞാനെന്നും നിർഭയമായ് വസിക്കും
ഏതൊരു ഖേദവും വരികിലും എന്റെ
യേശുവിൽ ചാരിടും ഞാൻ
2 എന്നെ കരങ്ങളിൽ വഹിച്ചിടും താൻ
എന്റെ കണ്ണുനീർ തുടച്ചിടും താൻ
കാരിരുൾ മൂടുമെൻ ജീവിതവഴിയിൽ
അനുഗ്രഹമായ് നടത്തും
3 എന്നെ വിളിച്ചവൻ വിശ്വസ്തനാം
എന്നും മാറാത്ത വല്ലഭനാം
ഇന്നെനിക്കാകയാലാകുലമില്ല
മന്നവനെൻ തുണയാം
4 ലോകസുഖങ്ങളെ ത്യജിച്ചിടും ഞാൻ
സ്നേഹനാഥനെ അനുഗമിക്കും
നിന്ദകൾ സഹിച്ചും ജീവനെ പകച്ചും
പൊരുതുമെന്നായുസ്സെല്ലാം