Malayalam Hymn
Paramonnathan ente yeshuparan
Paramonnathan ente yeshuparan lyrics · Malayalam Christian Song
The Hymnal0 plays
Lyrics onlyWhatsApp
Lyrics
പരമോന്നതൻ എന്റെ യേശുപരൻ
എനിക്കെല്ലാമെൻ അധിപനവൻ(2)
എന്നോടെന്നെന്നും എന്നാളും
കൂടെയിരിക്കും എന്റെ കാരുണ്യരൂപനവൻ(2)
ആ ആ...ആനന്ദമേ… ആ ആ...ആനന്ദമേ
എന്നോടെന്നെന്നും എന്നാളും കൂടെയിരിക്കും
എന്റെ കാരുണ്യരൂപനവൻ(2)
പാപത്തിൻ കൂരിരുൾ മാറ്റുന്ന ദൈവം
അനവധി നൻമകൾ ചൊരിയുമവൻ(2)
അഭിഷേകത്തിൻ തൈലം പൂശി
നിരന്തരം നമ്മെ പുതുക്കുമവൻ(2)
ആ ആ...ആനനന്ദമേ
ജീവിതപാതയിൽ വലഞ്ഞിടും നേരം
കരകാണാതറിയാതലഞ്ഞിടുമ്പോൾ(2)
കരം പിടിച്ചെന്നെ താങ്ങി നടത്തും
പുതുജീവപാതയിൽ നടത്തുമവൻ(2)
ആ ആ...ആനന്ദമേ