Malayalam Hymn
Paramonnathan paripaavanan
Paramonnathan paripaavanan lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
പരമോന്നതൻ പരിപാവനൻ
പരിശുദ്ധ ദേവൻ യേശു നാഥൻ (2)
സ്തുതി ഗീതിയാൽ സ്വർഗേ വസിക്കും
അതി കോമളൻ എൻ യേശു ദേവൻ (2)
സ്നേഹമെന്തെന്നറിയാത്തവരെ
സ്നേഹിച്ചതിനാൽ നീ മരിച്ചു (2)
സ്നേഹമാം നിന്നെ കണ്ടിടുവാനായ്
സ്നേഹമാം ദൈവമേ നീ കനിഞ്ഞു (2)
സത്യസ്വരൂപനെ വാഴുകയെന്നിൽ
സത്യത്തിൽ ഞാൻ നടപ്പത്തിനായി (2)
സത്യപ്രകാശമേ യേശു മഹേശാ
നിത്യതയോളം കാത്തീടുക (2)