Yeshuparan vaaneedum paaril

Malayalam Hymn

Yeshuparan vaaneedum paaril

Yeshuparan vaaneedum paaril lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

പല്ലവി യേശുപരൻ വാണീടും പാരിൽ എന്നും മഹാരാജനായ് ചരണങ്ങൾ 1 യേശുപരൻ വാണീടും യേശു എന്നും വാണീടും ഈ സൂര്യ ചന്ദ്രന്മാരും തീരെ ഇല്ലാതെ പോയെന്നാലും;- യേശു... 2 വൻ കരകളിന്മേലും വലിയ രാജ്യങ്ങൾമേലും മാലോകർ എവർമേലും ദൂരെ ദ്വീപാന്തരങ്ങൾ മേലും;- യേശു... 3 സാധുജാതികൾമേലും വീരജാതികൾ മേലും സർവ്വകുലങ്ങൾ മേലും പാരിൽ സകല ഭാഷക്കാർ മേലും;- യേശു... 4 രാജർ പ്രഭുക്കൾ ചക്ര- വർത്തികൾ സകലരും രാജാധിരാജന്മുമ്പിൽ വീണു വണങ്ങി കുമ്പിട്ടുനിൽക്കും;- യേശു... 5 സത്യ സുവിശേഷത്തിൻ സാധുകല്പന പോലെ സകല രാജാക്കന്മാരും ചെയ്യും നീതി വസിക്കും എങ്ങും;- യേശു... 6 കുറ്റം ശിക്ഷകളില്ല ഗുണമല്ലാതൊന്നും ഇല്ല കൊണ്ടാടും ലോകരെല്ലാം യേശു ഏക ചക്രവർത്തിയാം;- യേശു... 7 സന്ധ്യയുഷസ്സുകളിൻ സകല ദേശത്തുള്ളോരും സംഗീതം യേശുപേരിൽ പാടി വന്ദനം ചെയ്യും എന്നും;- യേശു...

Related Songs