Ie paaril naam paradeshikalaam

Malayalam Hymn

Ie paaril naam paradeshikalaam

Ie paaril naam paradeshikalaam lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

ഈ പാരിൽ നാം പരദേശികളാം നമ്മുടെ പൗരത്വമോ സ്വർഗ്ഗത്തിലാം നമ്മൾ സൗഭാഗ്യവാന്മാർ 1 മണ്മയമാമീയുലകത്തിൽ മാനവൻ നേടും മഹിമകളോ മാഞ്ഞിടുന്നെന്നാൽ മരിച്ചുയിർത്ത മന്നവനെന്നും മഹാൻ;- 2 ദേശമെങ്ങും പോയിനീ നമ്മൾ യേശുവിൻ നാമം ഉയർത്തീടുക കുരിശിൽ മരിച്ചു ജയം വരിച്ച ക്രിസ്തുവിൻ സേനകൾ നാം;- 3 അവനിയിൽ നാമവനായിട്ടിന്നു അപമാനമേൽക്കിൽ അഭിമാനമാം ക്രിസ്തുവിങ്കലെന്നും നമുക്കു ജയം ജയം ജയം ഹല്ലേലൂയ്യാ;- 4 തന്നരികിൽ വിൺപുരിയിൽ നാം ചെന്നിടുന്നു പ്രതിഫലം താൻ തന്നിടുമൊന്നും മറന്നിടാതെ ആ നല്ലനാൾ വരുന്നു;-

Related Songs