Nin sneham enthaashcharyam yeshuparaa

Malayalam Hymn

Nin sneham enthaashcharyam yeshuparaa

Nin sneham enthaashcharyam yeshuparaa lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

1 നിൻ സ്നേഹമെന്താശ്ചര്യമേശുപരാ! നിർബന്ധിക്കുന്നെന്നെ നിൻ സ്നേഹമിതാ! വർണ്ണിക്കുവാനാരുണ്ടിതിൻ സ്ഥിതിയെ നിൻസ്നേഹമെന്നുള്ളിൽ...(3) നിറയ്ക്കണമേ 2 നിൻ സ്നേഹമെന്താശ്ചര്യമേശുപരാ! നിൻ ക്രൂശിലതിൻ ശക്തി കാണുന്നിതാ ഈ ദർശനമാണാകർഷിച്ചതെന്നെ നിൻ സ്നേഹമെന്നുള്ളിൽ...(3) നിറയ്ക്കണമേ 3 നിൻ സ്നേഹമെന്താശ്ചര്യമേശുപരാ! നിൻ നാമത്തെ നിന്ദിച്ച എന്നെ മുദാ നിൻ രക്തം ചൊരിഞ്ഞു രക്ഷിച്ചവനേ നിൻ സ്നേഹമെന്നുള്ളിൽ...(3) നിറയ്ക്കണമേ 4 നിൻ സ്നേഹമെന്താശ്ചര്യമേശുപരാ! എൻ ജീവിതത്തിൽ ബലമായി സദാ നിൻ സ്നേഹമല്ലാതൊന്നും കാണുന്നില്ലേ നിൻ സ്നേഹമെന്നുള്ളിൽ...(3) നിറയ്ക്കണമേ 5 നിൻ സ്നേഹമെന്താശ്ചര്യമേശുപരാ! വൻ പാവകജ്വാല സമാനം സദാ നിൻ ദാസൻ കണ്ടാനന്ദിപ്പാൻ പരനേ നിൻ സ്നേഹമെന്നുള്ളിൽ...(3) നിറയ്ക്കണമേ 6 നിൻ സ്നേഹമെന്താശ്ചര്യമേശുപരാ! വൻ ശോധനയിൽ സ്ഥിരമായി സദാ നിൻ ദാസൻ നിലനിൽക്കുവാൻ പ്രിയനേ! നിൻ സ്നേഹമെന്നുള്ളിൽ...(3) നിറയ്ക്കണമേ

Related Songs