Alannu tharunna lokam athiridunna lokam

Malayalam Hymn

Alannu tharunna lokam athiridunna lokam

Alannu tharunna lokam athiridunna lokam lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

അളന്നു തരുന്ന ലോകം അതിരിടുന്ന ലോകം അകന്നിടുമ്പോൾ നീറിടുന്ന എന്റെ ഉള്ളത്തിൽ അളവില്ലാ നന്മകൾ നൽകിടും ദൈവം (2) 1 തുരിത്തിയിലെ വെള്ളമെല്ലാം വറ്റിപോയാലും ചെയ്തിടാത്ത കുറ്റമെന്മേൽ ചാർത്തപ്പെട്ടാലും (2) വറ്റിടാത്ത ജീവനീരു നാഥൻ നൽകീടും എന്നെ ശ്രേഷ്ഠമാം പദവിനൽകി ആദരിച്ചിടും (2);- 2 സകലവും വെടിഞ്ഞു ഞാൻ നിന്റെ പിന്നാലെ വന്നിടുന്നു നാഥാ എന്തു നൽകിടും (2) വേണ്ടതെല്ലാം നൽകി വഴിനടത്തിടും എന്നെ ഒടുവിലാനിത്യതയിൽ കൂടിരുത്തിടും (2) 3 ഇല്ലയില്ല ഭാരപ്പെട്ടു പോകയില്ല നാം ആത്മശക്തി പ്രാപിച്ചു നാം സാക്ഷിയായിടാം (2) വേല ചെയ്ത കൂലിക്കായി നാം പ്രാപ്തിയോടിതാ കാത്തിടുന്നു പ്രീയനെ താമസിക്കല്ലേ (2)

Related Songs