Alannu thukki tharunnavanallayen daivam

Malayalam Hymn

Alannu thukki tharunnavanallayen daivam

Alannu thukki tharunnavanallayen daivam lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

1 അളന്നു തൂക്കി തരുന്നവനല്ലയെൻ ദൈവം അളക്കാതെ വാരി ചൊരിഞ്ഞിടുമെന്നും അനുഗ്രഹങ്ങൾ ഒരുനാളും മാറിപ്പോവുകയില്ലാ സ്‌നേഹം നല്ല പാറയെക്കാൾ ശാശ്വതമാണത് സത്യം വിശ്വസിച്ചാൽ നാം ദൈവമഹത്വം കാണും വിശ്വാസത്തോടെ നാം പ്രാർത്ഥിക്കണം (2) പൂർവ്വപിതാക്കന്മാർ ആരാധിച്ചപോൽ ആത്മാവിലും സത്യത്തിലും ആരാധിക്കണം (2) 2 കഷ്ടങ്ങളും ദുഃഖങ്ങളും ഏറി വന്നാലും രോഗങ്ങളും ഭാരങ്ങളും കൂടിവന്നാലും (2) എല്ലാം ദൈവഹിതമെന്നു കരുതിയെന്നാൽ നാഥൻ എല്ലാം എന്നും നന്മകായ് തീർക്കുകില്ലേ (2);- വിശ്വസിച്ചാൽ... 3 മിത്രങ്ങളും ശത്രുക്കളായ് മാറിയെന്നാലും ലോകമെല്ലാം നമ്മെ പഴി പറഞ്ഞെന്നാലും തകർന്നുപോയ് എന്നു തമ്മിൽ പറഞ്ഞോർ മുമ്പിൽ നമ്മെ ഇത്രത്തോളം ഉയർത്തിയോൻ കൂടെയില്ലേ (2);- വിശ്വസിച്ചാൽ...

Related Songs