Oro nimishavum ninne orkkuvaan

Malayalam Hymn

Oro nimishavum ninne orkkuvaan

Oro nimishavum ninne orkkuvaan lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

1 ഓരോ നിമിഷവും നിന്നെ ഓർക്കുവാൻ നീ തന്ന സ്നേഹം അതെത്ര വലുത് എന്നുമെൻ നിഴലായ് നീ കൂടെയില്ലേ എന്നുമെൻ നിഴലായ് നീ ചാരെയില്ലേ; മറക്കില്ല ഞാൻ നിന്നെ നീ തന്ന സ്നേഹത്തെ എന്നും ഓർക്കുന്നു ഞാൻ എന്നും ഓർക്കുന്നു എന്നേശുവേ നീ വലിയവൻ എൻ നാഥനെ നീ വല്ലഭൻ 2 പാപവഴികളിൽ വീഴാതെവണ്ണം കാത്തതാം നിൻ സ്നേഹം ഓർത്തെടുക്കുവാൻ വാക്കുകളില്ല ഇന്നെനിക്ക് നിൻ മാർവ്വിൽ നീ എന്നെയും ചേർത്തതല്ലേ എൻ നാഥനെ:- 3 കൂരിരുൾ നിറഞ്ഞ പാതയിൽ ഞാൻ പോയെന്നാകിലും ജീവവെളിച്ചമായ് എന്നുള്ളിൽ നീ വന്നുദിച്ചില്ലേ രക്ഷയിൻ വചനമായ് എൻ ഹൃദയത്തെ നീ തൊട്ടില്ലെ;-

Related Songs