Parishuddhaathmaave parishuddhaathmaave

Malayalam Hymn

Parishuddhaathmaave parishuddhaathmaave

Parishuddhaathmaave parishuddhaathmaave lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

പരിശുദ്ധാത്മാവേ പരിശുദ്ധാത്മാവേ ആവസിക്കണെ എൻ ഹൃത്തിൽ ഇന്നും(2) തിരു മുഖത്തെ നോക്കുവാൻ തിരു പാതയിൽ ഗമിപ്പാൻ തിരു ഇഷ്ടം ചെയ്തീടുവാൻ അങ്ങേപ്പോലെ ജീവിപ്പാൻ (2) നൽകുക ശക്തി എന്നിൽ നൽകുക ബലം എന്നിൽ നൽകുക കൃപ എന്നിൽ നൽകുക നിറവെന്നിൽ (2) 1 അന്ത്യകാലത്ത് സർവ്വ ജഡത്തിന്മേലും ആത്മാവിനെ പകർന്നിടുമ്പോൾ(2) പുത്രന്മാർ പുത്രിമാരും പ്രവചിച്ചീടും യൌവ്വനക്കാർ ദർശനങ്ങൾ ദർശിക്കും വൃദ്ധന്മാർ സ്വപ്നങ്ങളെ കണ്ടീടുമേ ഏവരും ആത്മാവാൽ നിറഞ്ഞീടുമേ(2) 2 യേശുവിനെ മരണത്തിൽ നിന്നും ഉയർപ്പിച്ചതാം ആത്മാവിനാൽ (2) മർത്യ ശരീരങ്ങൾ ഉയർത്തീടുമേ രൂപാന്തരപ്പെട്ടു കൂടെ വസിപ്പാൻ നിത്യതയിൽ പ്രിയൻ കൂടെ വാഴുവാൻ നിൻ ആത്മാവേ എന്നിൽ സ്ഥിരമാക്കണമേ(2)

Related Songs