Ente vaayil puthu paattu priyan

Malayalam Hymn

Ente vaayil puthu paattu priyan

Ente vaayil puthu paattu priyan lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

1 എന്റെ വായിൽ പുതുപാട്ടു പ്രിയൻ തരുന്നു എന്റെ ഉള്ളം സ്നേഹത്താൽ നിറയുന്നു എന്റെ രക്ഷകൻ വേഗത്തിൽ വരുമെ എന്റെ ആകുലങ്ങൾ അന്നുതീരുമെ! ഞാൻ നവ്യഗാനം അന്നു പാടുമെ ആനന്ദം ആ ആനന്ദം ആനന്ദം ആത്മനാഥനോടു എന്റെ വാസമാനന്ദം 2 ഇക്ഷിതിയിൽ ഇമ്പമെനിക്കൊന്നും വേണ്ടായെ രക്ഷകനാം യേശുവിൻ സാന്നിദ്ധ്യം മതിയെ അക്ഷയതയെ പ്രാപിച്ചു പറക്കുമെ അക്ഷണത്തിൽ പ്രിയൻ എന്നെ ചേർക്കുമെ ഹാ! എന്റെ ഭാഗ്യം ആർക്കു വർണ്ണിക്കാം;- 3 ലാക്കു നോക്കി ഞാൻ എന്റെ ഓട്ടം ഓടുന്നു ലാഭമായതെല്ലാം ഞാൻ വെറുത്തു തള്ളുന്നു ലഭിക്കും നിശ്ചയം വിരുതു ഞാൻ പ്രാപിക്കും ഹാ! ലക്ഷോപലക്ഷം ദൂതർ മുമ്പാകെ ഞാൻ ജീവകിരീടം അന്നു ചൂടുമേ;- 4 വീണ വാദ്യക്കാരെയും ഞാൻ കാണുമേ വിൺ ദൂതസൈന്യത്തേയും അന്നു കാണുമേ വിണ്ണധിപനാം തേജസ്സിൽ കാന്തനെ പൊന്നിൽ മുടിധാരിയായി കാണുമെ ഞാൻ വിൺപുരേ കാണും താതനെ;- 5 ജീവജലവാഹിനിയിൽ ദാഹം തീർക്കുമേ ജീവവൃക്ഷത്തിന്റെ ഫലം അന്നു തിന്നുമേ ജീവദായകൻ യേശുവിൻ കൂടവേ ജീവപറുദ്ദീസിൽ ഞാൻ വിശ്രാമം ചെയ്യുമേ ഞാൻ ദൂതരെയും എന്നും കാണുമേ;- 6 നവ്യനാമം ധരിച്ച തൻ സിദ്ധന്മാർ നൂതന യെരുശലേമിൽ വാഴും കാന്തയായ് താതൻ നാമം തൻ നെറ്റിയിലുള്ളവർ താതൻ മുഖം കണ്ടു സീയോൻ തന്നിൽ വാഴുമേ ഞാനും താതൻ മുഖം കണ്ടു വാഴുമെ;-

Related Songs