Ellaam chilavittum eriyonnu sahicchittum

Malayalam Hymn

Ellaam chilavittum eriyonnu sahicchittum

Ellaam chilavittum eriyonnu sahicchittum lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

എല്ലാം ചിലവിട്ടും ഏറിയോന്നു സഹിച്ചിട്ടും ഒട്ടുമേ ഭേദം വരാതെയായി ഉറവകൾ ഓരോന്നായി നീർവലിഞ്ഞു ഏറ്റവും പരവശയായി മാറി യേശുരാജാവിനെ കണ്ടന്നവൾ സ്പർശിച്ചവൾ അവൻ തൊങ്ങലിന്മേൽ നീതിസൂര്യൻ ഇരുളിൽ ഉദിച്ചു ക്ഷണത്തിൽ സ്വസ്ഥായായെന്നറിഞ്ഞു cho:ആമേൻ ഹാലേലുയ്യ യേശു ഇപ്പോഴും ജീവിക്കുന്നു ആമേൻ ഹാലേലുയ്യ യേശു എന്നേയ്ക്കും വാണിടുന്നു മഞ്ചം ചുമന്നവർ നിന്നവൻ വാക്കിന്മേൽ മരിച്ചതോ ബാലകൻ ഏകജാതൻ വിധവയാം അമ്മയോ തളർന്നിരുന്നു ആശയോ പൂർണമായ് അസ്തമിച്ചു യേശുനാഥനോ മനസ്സലിഞ്ഞു എഴുന്നേൽക്കാ എന്നവൻ അരുളിച്ചെയ്തു മരിച്ചവനോ ക്ഷണം സംസാരിച്ചു ജീവനോടന്നവർ വീടണഞ്ഞു പുകയുന്ന തിരിപോലെ ചതഞ്ഞതാം ഓട പോൽ ഉപയോഗ ശൂന്യനായ് അന്നുഞാനും ഒടിക്കാതെ കെടുത്താതെ ചേർത്തുനിർത്തി എൻ ജീവനിൽ തന്റെ നീതിയേകി യേശുരാജനോ തളരുകില്ല തൻ ജീവനോ അതു കെടുകയില്ല തകർന്നതാം മൺകുടം പൂർവമാക്കും ദിവ്യ ആത്മാവിനെ അതിൽ പകരും

Related Songs