Njan paadumeenalini modal

Malayalam Hymn

Njan paadumeenalini modal

Njan paadumeenalini modal lyrics · Malayalam Christian Song · Video

The Hymnal
Key of G
0 plays
WhatsApp

Lyrics

ഞാൻ പാടുമീനാളിനി മോദാൽ കുഞ്ഞാട്ടിൻ വിലയേറും രക്തത്താലെന്നെ വീണ്ടതിനാൽ 1 വെറും വെള്ളിയല്ല എന്നെ വാങ്ങുവാൻ പൊൻ-വൈരമോ അല്ല മറുവിലയായ് എൻ പേർക്കു യാഗമായ് തീർന്നവനാം ദൈവകുഞ്ഞാട്ടിൻ വിലയേറും രക്തത്താലെന്നെ വീണ്ടതിനാൽ;- ഞാൻ... 2 അതിദുഃഖിതനായ് ഭൂവിൽ തീർന്നു ഞാൻ വൻ പീഢയാൽ വലഞ്ഞീടും നാൾ എന്നേശു മാർവ്വതിലാശ്വാസം- കൊണ്ടു നിത്യം പാടും മോദമായ് സ്തുതി സ്തോത്രം യേശുവിന്;- ഞാൻ... 3 കുരിശും ചുമലേന്തിയ നാഥനെ യെറുശലേം വഴി പോയവനെ കുരിശിൽ ചിന്തിയ ചോരയാൽ പുതുജീവമാർഗ്ഗത്തിൽ ഞാൻ നടപ്പാൻ നാഥാ അരുൾക കൃപ;- ഞാൻ... 4 തിരുവാഗ്ദത്തമാം ആത്മമാരിയാൽ എന്നെ നനയ്ക്കണമേ കൃപയാൽ നിന്നോളം പൂർണനായ് തീർന്നു ഞാൻ സർവ്വ ഖിന്നതയാകെയകന്നു വിണ്ണിൽ അങ്ങു ചേർന്നിടുവാൻ;- ഞാൻ...

Related Songs