Ezhunnettu prakashikka ninte

Malayalam Hymn

Ezhunnettu prakashikka ninte

Ezhunnettu prakashikka ninte lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

എഴുന്നേറ്റു പ്രകാശിക്ക നിന്റെ പ്രകാശം വന്നിരിക്കുന്നു യഹോവയുടെ തേജസ്സും നിന്റെ മേൽ ഉദിച്ചിരിക്കുന്നു എഴുന്നേറ്റു പ്രകാശിക്ക 1 കൂരിരുൾ തിങ്ങിയ വീഥിയതിൽ വഴി കാണാതുഴലുന്ന പഥികനു നീ വഴികാട്ടും ദീപമായ് എരിഞ്ഞിടുക പ്രകാശഗോപുരമായ് നിന്നീടുക;- എഴു… 2 ഇരുളിന്റെ പാശങ്ങൾ അറുത്തു നീ മോചനമതേകുമീ ബന്ധിതർക്കു മാനവ ചേതന പുൽകിയുണർത്തു മാനസമതീശനു മന്ദിരമാക്കാൻ;- എഴു… 3 തണ്ടിൻമേൽ ദീപങ്ങൾ തെളിച്ചു നമ്മൾ തമസ്സിന്റെ കോട്ടകൾ തകർത്തിടുക താതസുതാത്മനെ വണങ്ങിടുക തളരാതെ നീതിപ്രഭ ചൊരിയാൻ;- എഴു…

Related Songs