Malayalam Hymn
Nilavilikka nilavilikka ezhunnettu nilavilikka
Nilavilikka nilavilikka ezhunnettu nilavilikka lyrics · Malayalam Christian Song
The Hymnal0 plays
Lyrics onlyWhatsApp
Lyrics
നിലവിളിക്ക നിലവിളിക്ക
എഴുന്നേറ്റ് നിലവിളിക്ക
രാക്കാലങ്ങളിൽ യാമാരംഭത്തിൽ
എഴുന്നേറ്റു നിലവിളിക്ക
1 പകർന്നിടുക മനമുരുകി
വെള്ളം പോലെ കർത്തൻസന്നിധെ
വഴിത്തലയ്ക്കൽ തളർന്നിരിക്കും
പൈതങ്ങൾക്കായ് നിലവിളിക്ക(2);- നില...
2 ഉണർന്നിടുക സോദരരേ
കണ്ണുനീരിൻ മറുപടിയ്ക്കായ്
ഹന്നായിൻ ദൈവം ഹാഗാറിൻ ദൈവം
കണ്ണുനീരിൽ വെളിപ്പെടുമേ(2);- നില...
3 കടന്നുവരാം കർത്തനരികിൽ
കരഞ്ഞിടാം മനം തകർന്ന്
തലമുറയെ അടിമയാക്കാൻ
ശത്രുശക്തി ഉയർത്തിടുമ്പോൾ(2);- നില...
4 കരഞ്ഞിടുമ്പോൾ കനിവുള്ളവൻ
കരം തന്നു താങ്ങി നടത്തും
കരുതലോടെ തൻ കരവിരുതിൽ
കൺമണിപോൽ കാത്തുപാലിക്കും(2);- നില...
5 ഗതസമനേ പൂവനത്തിൽ
യേശുനാഥൻ നിലവിളിപോൽ
ഉള്ളം തകർന്നു കണ്ണുനിറഞ്ഞു
ഭാരത്തോടെ നിലവിളിക്ക(2);- നില...