Malayalam Hymn
Njanum en veedum - ebanessare
Njanum en veedum - ebanessare lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
ഞാനും എൻ വീടും എനിക്കുള്ളതെല്ലാമെൻ
പരനെന്നും നന്ദി കരേറ്റും
കണ്മണിപോൽ കാത്തതിനാൽ നന്ദി
വീഴാതെ താങ്ങിയതാൽ നന്ദി
എബനേസ്സറേ എബനേസ്സറേ
ഇന്നയോളം എന്നെ ചുമന്നവനെ
എബനേസ്സറേ എബനേസ്സറേ
എൻ നിനവിൽ എന്നെന്നും നീ മാത്രമെ
നന്ദി നന്ദി നന്ദി
നിൻ നെഞ്ചോരം ചേർത്തതിനാൽ നന്ദി
നന്ദി നന്ദി നന്ദി
കണ്മണിപോൽ കാത്തതിനാൽ നന്ദി
ഒന്നുമില്ലയ്മയിൽ നിന്നെന്റെ ജീവിതം
നന്മയാൽ നിറച്ചുവല്ലോ (2)
ഒരു തിന്മയും നിനക്കാത്തെൻ അപ്പാ
അങ്ങേപ്പോൽ വേറാരും ഇല്ലേ (2);-
അന്നന്നു വേണ്ടുന്നതെല്ലാം തന്നെന്നെ
തിരുക്കരം കരുതിയല്ലോ (2)
നടത്തിയ വിധങ്ങളെ വർണ്ണിപ്പാൻ
വാക്കുകൾ തികയാതെ പോകുമപ്പാ - നീ (2);-
ജ്ഞാനികൾ മദ്ധ്യത്തിൽ ഭോഷനാം
എന്നെയും ഉയർത്തിയതതിശയമേ
എനിക്കിതിനൊന്നും യോഗ്യത ഇല്ലേ
ഇതു കൃപയാണെ വേറൊന്നുമല്ലേ (2)