Njanum enikkulla sarvasvavum

Malayalam Hymn

Njanum enikkulla sarvasvavum

Njanum enikkulla sarvasvavum lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

ഞാനും എനിക്കുള്ള സർവ്വസ്വവും ദൈവത്തിൻ ദാനമെന്നോർത്തീടും ഞാൻ ഞാനും കുടുംബവും സേവിച്ചീടും യാഹെന്ന ദൈവത്തെ ഇന്നുമെന്നും 1 എൻ ഗേഹം ദൈവത്തിൻ വാസസ്ഥലം ആരാധിച്ചിടുമാ ധന്യനാമം അർപ്പിച്ചിടും എൻ സമസ്തവും സ്തോത്രത്തിൻ യാഗങ്ങളാൽ;- ഞാനും... 2 സന്തോഷ സന്താപ വേളകളിൽ ഒന്നായണയും തൻ സന്നിധിയിൽ സ്നേഹിച്ചിടും ക്ഷമിച്ചിടും കരുതീടും തമ്മിൽ തമ്മിൽ;- ഞാനും... 3 നാഥൻ എനിക്കേകിടും ദാനമെല്ലാം സ്നേഹത്തിൽ ഏവർക്കും പങ്കുവയ്ക്കും ദുഃഖിതർക്കും പീഡിതർക്കും ആവോളം നന്മചെയ്യും;- ഞാനും... 4 എന്നിൽ നിയുക്തമാം ദൈവയിഷ്ടം ആരാഞ്ഞറിഞ്ഞു ഞാൻ ജീവിച്ചിടും സത്യ-ധർമ്മ-നീതി-മാർഗ്ഗം നിത്യവും പിന്തുടരും;- ഞാനും...

Related Songs