Njanum ente kudumbavum

Malayalam Hymn

Njanum ente kudumbavum

Njanum ente kudumbavum lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

1 ഞാനും എന്റെ കുടുംബവും നിന്നതല്ല യേശു നിർത്തിയതാ താളടിയായ് പോയിടാതെ താങ്ങിയെന്നെ തൻ ഭുജത്താൽ(2) ഓർത്തീടുമ്പോൾ അത്ഭുതമേ സ്തോത്രമല്ലാതൊന്നുമില്ലേ(2) ഹാലേലുയ്യാ ഹാലേലുയ്യാ ഹാലേലുയ്യാ ഹാലേലുയ്യാ 2 അപ്പനമ്മ അറിയും മുൻപേ നിത്യതയിൽ കണ്ടു എന്നെ എന്റെ ഭാവി താതൻ കയ്യിൽ എന്നെ പോറ്റും പുലർത്തിടും(2);- ആധിയില്ല തെല്ലും ഭീതിയില്ല ആദ്യനുമേ യേശു അന്ത്യനുമേ(2) ഹാലേലുയ്യാ ഹാലേലുയ്യാ ഹാലേലുയ്യാ ഹാലേലുയ്യാ 3 സ്വന്തബന്ധം കൈവിട്ടാലും ജീവൻ തന്ന യേശു ഉണ്ട് നൽകിയെന്നിൽ അഭിഷേകം അതുതന്നെ എന്റെ ബലം(2);- അഭിഷേകം എൻ സമ്പത്താണേ തുല്യംചൊല്ലാൻ വെറൊന്നും ഇല്ലേ (2) ഹാലേലുയ്യാ ഹാലേലുയ്യാ ഹാലേലുയ്യാ ഹാലേലുയ്യാ

Related Songs