Malayalam Hymn
Nithya parayaam kristhuvil njaan en
Nithya parayaam kristhuvil njaan en lyrics · Malayalam Christian Song
The Hymnal0 plays
Lyrics onlyWhatsApp
Lyrics
നിത്യ പാറയാം ക്രിസ്തുവിൽ ഞാൻ എൻ
ഭദ്രമായൊരു ഭാവി കണ്ടു
കണ്ണുകൾക്കിമ്പം ആയൊരു ഭവനം
ആ മനോഹര ദേശമതിൽ
വാഗ്ദത്ത നാടാം പുതുശാലേമിൽ
എത്തിച്ചേർന്നിടും ഞാൻ വേഗത്തിൽ
സ്വർഗ്ഗീയ സൈന്യം സ്വാഗതം ചെയ്യും
ആ മനോഹര ദേശമതിൽ
കൃപയാൽ മഹത്ത്വത്തിൽ ഞാൻ
ആണിയേറ്റ തൻ പാദത്തിങ്കൽ
കുമ്പിടും ഹല്ലേലുയ്യ പാടി
ആ മനോഹര ദേശമതിൽ
1 ഏക ശബ്ദമായി മുഴങ്ങിടുന്ന
സ്തുതിയോടൊപ്പം ചേര്‍ന്നു ഞാനും
ദൂതസംഘത്തിൽ പാടിടുമന്ന്
ആ മനോഹര ദേശമതിൽ;- കൃപയാൽ…
2 കണ്ണുനീർ കഷ്ടം ബന്ധനമെല്ലാം
അറിയുന്നയെൻ നാഥനേശു
വിടുതൽ നൽകി അക്കരെച്ചേർക്കും
ആ മനോഹര ദേശമതിൽ;- കൃപയാൽ…
3 പുഞ്ചിരി തൂകും പ്രിയൻ സൗന്ദര്യം
ചാരെ നിന്നു ഞാൻ കണ്ടിടുമ്പോൾ
ഭാരങ്ങൾ നീങ്ങി സ്വസ്ഥത നേടും
ആ മനോഹര ദേശമതിൽ;- കൃപയാൽ…