Malayalam Hymn
Krupayaane - Yeshu en svantham
Krupayaane - Yeshu en svantham lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
1 യേശു എൻ സ്വന്തം എൻ ജീവിതത്തിൽ
എന്നെന്നും അവനെന്റെ ആശ്രയമേ
പോരാട്ടത്തിൽ ഞാൻ തളരാതെ വീഴാതെ
നിർത്തിയതും അവൻ കൃപയാണേ
chorus
കൃപയാണേ കൃപയാണേ
ഇന്നും നിൽപ്പതും കൃപയാണേ
2 അലകൾ പടകതിൽ അടിച്ചുയർന്നപ്പൊഴും
ശത്രുവിൻ അമ്പുകൾ മാറി വന്നപ്പൊഴും
ഒന്നിലും വീഴാതെ ഒന്നിലും പതറാതെ
നിർത്തിയതും അവൻ കൃപയാണേ;-
3 ഇരുളിൽ കൂടി ഞാൻ നടന്നലഞ്ഞപ്പൊഴും
പാതകൾ തെറ്റി ഞാൻ മാറിപ്പോയപ്പൊഴും
കരം പിടിച്ചെന്നെ ഉറപ്പുള്ള പാറമേൽ
നിർത്തിയതും അവൻ കൃപയാണേ;-