Malayalam Hymn
Yeshu en svantham halleluya
Yeshu en svantham halleluya lyrics · Malayalam Christian Song · Video
The HymnalKey of C
0 plays
Lyrics
1 യേശു എൻ സ്വന്തം ഹല്ലേലുയ്യാ
എന്നുടെ ഭാഗ്യം ചൊല്ലിക്കൂടാ
പഴയതെല്ലാം കഴിഞ്ഞുപോയ്
കണ്ടാലും സർവ്വം പുതിയതായ്;-
എനിക്കു പാട്ടും പ്രശംസയും
ദൈവകുഞ്ഞാടും തൻ കുരിശും
2 യേശു എൻ സ്വന്തം ഹല്ലേലുയ്യാ
തീർന്നു എന്നാന്ത്യം നീങ്ങി രാവും
ഇരുട്ടിൻ പാശം അറുത്തു താൻ
ജീവപ്രകാശം കാണുന്നു ഞാൻ;-
3 യേശു എൻ സ്വന്തം ഹല്ലേലുയ്യാ
തുറന്ന സ്വർഗ്ഗം കാണുന്നിതാ
പാപം താൻ നീക്കി രക്തത്തിനാൽ
ദൈവകുഞ്ഞാക്കി ആത്മാവിനാൽ;-
4 യേശു എൻ സ്വന്തം ഹല്ലേലുയ്യാ
പാടാൻ എന്നിമ്പം പോരാ എൻ വായ്
ജീവന്റെ വെള്ളം തണുപ്പിനായ്
ജീവന്റെ അപ്പം എൻ ശക്തിക്കായ്;-
5 യേശു എൻ സ്വന്തം ഹല്ലേലുയ്യാ
ഈ സ്നേഹബന്ധം നിൽക്കും സദാ
മരണത്തോളം സ്നേഹിച്ചു താൻ
നിത്യതയോളം സ്നേഹിക്കും താൻ;-
6 യേശു എൻ സ്വന്തം ഹല്ലേലുയ്യാ
ഞാൻ നിൻ സമ്പാദ്യം എൻ രക്ഷകാ
നീയെൻ കർത്താവും സ്നേഹിതനും
ജീവദാതാവും സകലവും;-