Malayalam Hymn
Namukkabhayam daivamathre manushya
Namukkabhayam daivamathre manushya lyrics · Malayalam Christian Song
The Hymnal0 plays
Lyrics onlyWhatsApp
Lyrics
നമുക്കഭയം ദൈവമത്രേ
മനുഷ്യഭയം വേണ്ടിനിയും
1 എന്നും നൽസങ്കേതം ദൈവം
തന്നു നമ്മെ കാത്തിടുന്നു
മണ്ണും മലയും നിർമ്മിച്ചതിന്നും
മുന്നമേ താൻ വാഴുന്നു;-
2 രാവിലെ തഴച്ചുവളർന്നു
പൂവിടർന്ന പുല്ലുപോലെ
മേവിടുന്ന മനുഷ്യർ വാടി
വീണിടുന്നു വിവശരായ്;-
3 ചേരും മണ്ണിൻ പൊടിയിലൊരുനാൾ
തീരും മനുഷ്യമഹിമയെല്ലാം
വരുവിൻ തിരികെ മനുഷ്യരേയെ-
ന്നരുളിചെയ്യും വല്ലഭൻ;-
4 നന്മ ചെയ്തും നാട്ടിൽ പാർത്തും
നമുക്കു ദൈവസേവ ചെയ്യാം
ആശ്രയിക്കാം അവനിൽ മാത്രം
ആഗ്രഹങ്ങൾ തരുമവൻ;-
5 നിത്യനാടു നോക്കി നമ്മൾ
യാത്ര ചെയ്യുന്നിന്നു മന്നിൽ
എത്തും വേഗം നിശ്ചയം നാം
പുത്തൻ ശാലേം പുരമതിൽ;-