Njan poorna hridayathode

Malayalam Hymn

Njan poorna hridayathode

Njan poorna hridayathode lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

1 ഞാൻ പൂർണ്ണഹൃദയത്തോടെ സ്തുതിക്കും നിന്നത്ഭുതങ്ങളെ എന്നും വർണ്ണിക്കും ഞാൻ നിന്നിൽ സന്തോഷിച്ചുല്ലസിക്കും അത്യുന്നതനായുള്ളേവേ യഹോവേ ഈ ഭൂവിനും ദ്യോവിനും അധിപതിയേ കർത്താധി കർത്താവേ നിൻ നാമമല്ലോ നിത്യ സങ്കേതമെൻ ബലമെന്നഭയം 2 സ്വർഗ്ഗാധി-സ്വർഗ്ഗങ്ങളിൻ മഹിമവിട്ട് ഈ പാരിൽ നരഗണത്തെ രക്ഷിപ്പാൻ മഹോന്നത നാഥാ നീ താണിറങ്ങി എന്തോരൽഭുതം നാവാൽ അവർണ്ണ്യമത്;- 3 ചങ്കിൻ ചുടുചോരയിൽ എൻ ജീർണ്ണമാം അങ്കിവെടിപ്പാക്കി നിൻ വൻ ദയയാൽ എന്തു ഞാൻ പകരമായ് തന്നിടേണ്ടു നിൻ കാൽക്കൽ സമർപ്പണം ചെയ്തിടുന്നേ;- 4 വിൺഗേഹമൊന്നങ്ങരൊക്കീട്ടെൻ പ്രിയൻ വിൺദൂതരും കാഹള നാദവുമായ് ചേർത്തിടുമെന്നെ തിരു സന്നിധിയിൽ പാർത്തീടും യുഗായുഗം ഇമ്പ വീട്ടിൽ;-

Related Songs