Varumoru naal priyaneshu

Malayalam Hymn

Varumoru naal priyaneshu

Varumoru naal priyaneshu lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

വരുമൊരു നാൾ പ്രിയനേശു വാനിടത്തിൽ നമ്മെ ചേർപ്പാൻ ഇഹത്തിലെ ദുരിതങ്ങളഖിലവുമൊഴിപ്പാൻ പരത്തിൽ നൽഗേഹം നമുക്കായൊരുക്കി കാലമാസന്നമാകുമ്പോൾ കാഹളനാദത്തോടും വൻ ദൂതവൃന്ദത്തോടും വരും താൻ സ്വർഗ്ഗനാട്ടിൽ നമ്മെ ചേർക്കുവാൻ തകർന്നതാം മതിലുകൾ പണിയാം നാം വിരവിൽ ഉണങ്ങിയ അസ്ഥികൾ പുതുയിർ ധരിച്ച് ഇരുൾനിര തുത്തിടാൻ വചനത്തിൻ വാളേന്തി വിരുതോടെ പൊരുതീടാം നാം അവൻ വേഗം വരുവതിനായ്;- തിരുഹിതം തിരിച്ചറിഞ്ഞനുദിനം വളരാൻ തിരുവചനാമൃതം ഭുജിക്ക നാം ദിനവും സമൃദ്ധിയാം ജീവനിൽ അനുദിനം വസിച്ചു നൽ ഫലമാർന്നു വിളങ്ങീടാം നാം-നല്ല ദാസരായവൻ ഗണിപ്പാൻ;-

Related Songs