Varumoru naal prana priyan

Malayalam Hymn

Varumoru naal prana priyan

Varumoru naal prana priyan lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

വരുമൊരു നാൾ പ്രാണപ്രിയൻ ദുരിതങ്ങളഖിലം തീർത്തിടുവാൻ 1 ലോകത്തിൽ തിങ്ങും ക്ലേശങ്ങളകറ്റി മേഘത്തിലെന്നെ ചേർത്തിടും ഒരുനാൾ അകമതിലതിനാൽ സംഗീതം പാടി ലോകത്തിലനുദിനം വസിക്കും ഞാൻ സുഖമായ്;- 2 രോഗങ്ങൾ ശോകങ്ങൾ ആകുലം വ്യാകുലം ആകവേ തിങ്ങി ഭാരപ്പെടുമ്പോൾ കണ്ണീർ തുടയ്ക്കും കൈകളാൽ താങ്ങി ലോകത്തിലനുദിനം നടത്തിടും നാഥൻ;- 3 കാഹളം മുഴങ്ങും മരിച്ചോരുയിർക്കും മരണവും മാറി ഞാൻ ജീവനിൽ വാഴും അഴിയുമെൻ ദേഹം പുഴു തിന്നാലും അഴിയാമഹത്ത്വത്തിൻ തേജസ്സിൽ വാഴും;-

Related Songs