Odivaa krupayam nadiyarikil ninte

Malayalam Hymn

Odivaa krupayam nadiyarikil ninte

Odivaa krupayam nadiyarikil ninte lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

ഓടിവാ കൃപയാം നദിയരികിൽ നിന്റെ മലിനത നീക്കാൻ പാപി ഓടിവാ കൃപയാം നദിയരികിൽ 1 തേടി നിന്നെ കാണ്മാനേറ്റം വാടിവഴന്നവനുള്ളം ഓടിവന്നു പാടുകളങ്ങേറ്റു കുരിശിൽ നേടി നിന്റെ രക്ഷ യേശു മോടിയോടുയിർത്തു പിതാ- വോടിരുന്നു മദ്ധ്യസ്ഥനായ് കേണപേക്ഷിക്കുന്നു വേഗം;- ഓടി... 2 അശുദ്ധികളൊഴിച്ചു നിൻ അകൃത്യങ്ങളകറ്റിടാൻ വിശുദ്ധിയിന്നുറവയെത്തുറന്ന മാർവ്വിൽ കുളിച്ചു നീയനുദിനം വെളുപ്പിച്ചങ്കിയെപ്പിന്നെ കുടിച്ചീടിൽ തടിച്ചു നീ വിശുദ്ധനായ് വളർന്നിടും;- ഓടി... 3 പരിശുദ്ധാത്മാവു നിന്റെ മരണാവസ്ഥയെ കണ്ടു കരളലിഞ്ഞരികിൽ വന്നെടുത്തു നിന്നെ തിരുജീവൻ ഊതി നിന്നിൽ മറുരൂപമാക്കി നിന്നെ തിരുസ്നാനം നൽകിയവൻ പരിശുദ്ധനായ് നടത്തും;- ഓടി... 4 സത്യമാം തിരുവചനം ശുദ്ധിവരുത്തിടും നിന്നെ ശുദ്ധിയിൻ വഴിയതിൽ നടത്തും വചനം നിത്യം നിന്റെ പാദങ്ങൾക്കു സത്യവെളിച്ചം തന്നിട്ടു ശുദ്ധതയിൻ ശുദ്ധസ്ഥലത്തെത്തുവോളം തുണച്ചിടും;- ഓടി... 5 ശുദ്ധിയിന്നലങ്കാരത്തിൽ ശുദ്ധിമാന്മാരേ സ്തുതിപ്പിൻ ശുദ്ധതയിൽ വസിക്കും യഹോവയെ നിങ്ങൾ നിത്യം നിത്യം വളർന്നു നാം ശുദ്ധതയിൽ മുതിർന്നു പാ- പത്തെ നശിപ്പിച്ചീടുകിൽ ക്രിസ്തുവിൽ ജീവിച്ചിടും നാം;- ഓടി...

Related Songs