Malayalam Hymn
Nalloravakasham thanna naathane
Nalloravakasham thanna naathane lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
നല്ലൊരവകാശം തന്ന നാഥനെ
ഒന്നു കാണുവാൻ കൊതിയേറിടുന്നേ
നിത്യ ജീവ ദാനം തന്ന യേശുവിൻ
കൂടെ വാഴുവാൻ കൊതിയേറിടുന്നേ (2)
1 പുറംപറമ്പിൽ കിടന്ന എന്നെ
പറുദീസ നൽകാൻ തിരഞ്ഞെടുത്തു (2)
നാശകരമായ കുഴിയിൽ നിന്നും
യേശുവിന്റെ നാമം ഉയർച്ചതന്നു (2);- നല്ലൊര...
2 കുഴഞ്ഞ ചേറ്റിൽ കിടന്ന എന്നെ
വഴിയൊരുക്കി കര കയറ്റി(2)
പാളയത്തിന്റെ പുറത്തുനിന്നും
പാനപാത്രത്തിൻ അവകാശിയായ്(2);- നല്ലൊര...
3 കുരിശെടുക്കാൻ കൃപ ലഭിച്ച
കുറയനക്കാരിൽ ഒരുവൻ ഞാനും (2)
പറന്നീടുമേ ഞാനും പറന്നീടുമേ
പ്രിയൻ വരുമ്പേൾ വാനിൽ പറന്നീടുമേ (2);- നല്ലൊര...