Yeshuve ange anugamicchu

Malayalam Hymn

Yeshuve ange anugamicchu

Yeshuve ange anugamicchu lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

യേശുവേ അങ്ങേ അനുഗമിച്ചു നിൻറെ പിന്നാലെ വന്നീടുമേ നാൾ തോറുമെന്റെ ക്രൂശെടുത്തു നിന്റെ പിന്നാലെ വന്നിടുമേ എന്നെ നിനക്കായ് നൽകിടുന്നു പൂർണ്ണ സമർപ്പണം ചെയ്തിടുന്നു എന്റെ ഹിതം ഇനി വേണ്ടെനിക്ക് എന്റെ വഴികൾ വേണ്ടെനിക്ക് നിന്റെ ഹിതം പോൽ ചെയ്തിടുവാൻ പൂർണ്ണ സമർപ്പണം ചെയ്തിടുന്നു;- എന്നെ... ലോകത്തിൻ ഇമ്പങ്ങൾ വേണ്ടെനിക്ക് ലോക മോഹങ്ങൾ ഒന്നും വേണ്ട നിന്റെ കൃപ എനിക്കെന്നും മതി പൂർണ സമർപ്പണം ചെയ്തിടുന്നു;- എന്നെ... ആരും സഹായം ഇല്ലെങ്കിലും ഏവരുമെന്നെ കൈവിട്ടാലും യേശുവേ നിന്റെ സഹായം മതി പൂർണ സമർപ്പണം ചെയ്തിടുന്നു;- എന്നെ...

Related Songs