Dinam thorum enne nadatthunnavan

Malayalam Hymn

Dinam thorum enne nadatthunnavan

Dinam thorum enne nadatthunnavan lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

1 ദിനംതോറും എന്നെ നടത്തുന്നവൻ അവനിയിൽ എന്നും കരുതുന്നവൻ അതുല്യനാം ദൈവം അവനൊരുവൻ യാഹാം ദൈവം അവനല്ലയോ (2) ദേഹം ദേഹി ആത്മാവിനെ സമർപ്പിക്കുന്നു സമ്പൂർണമായ് (2) ഏകണെ നിൻ കൃപാ വരങ്ങൾ നിർത്തണേ അന്ത്യത്തോളമെന്നെ (2) 2 താഴ്ചയിൽ നിന്നും കരം തന്നുയർത്തി പടവുകൾ ഓരോന്നായ് കയറ്റിയോനെ (2) യോഗ്യത ഒന്നും പറയുവാനില്ല പേർ ചൊല്ലി വിളിച്ച എൻ ദൈവമേ (2);- ദേഹം... 3 എണ്ണമറ്റ എൻ കുറവുകൾ ഓരോന്നും എന്നോട് ക്ഷമിക്കണേ നല്ലിടയാ (2) ഇടയന്റെ പാത പിൻഗമിച്ചീടാൻ ഇനിയെന്നുമെന്നെ ഇടയാക്കണേ (2);- ദേഹം... 4 പകലോന്റെ പ്രഭയാൽ ഇരുളിനെ നീക്കി പകലിൻ വെളിച്ചം പകർന്നവനേ (2) പരലോകവാസം പൂകും വരെയും പരനെ നിൻ പ്രഭ എന്നിൽ ചൊരിയേണമേ (2);- ദേഹം...

Related Songs