Malayalam Hymn
Kanneerellaam thorum bhoovil
Kanneerellaam thorum bhoovil lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
കണ്ണീരെല്ലാം തോരും ഭൂവിൽ
എന്നല്ലൽ തീരും നൊടിനേരത്തിൽ (2)
പ്രാർത്ഥനയാം യാഗപീഠം
ഉപവാസമാം ബലിവേദിയിൽ (2)
എന്റെ പ്രിയന്റെ സ്പർശന-ത്താൽ
ചോർന്നതെല്ലാം തിരികെ നേടും (2 )
കണ്ണീരെല്ലാം….
ഇഹലോകമോഹം കൈവെടിയാൻ
എന്നിലെ ശൂന്യതയെ അകറ്റാൻ
നിത്യതയോളം പങ്കുവയ്ക്കാൻ
ശ്രേഷ്ഠമാം നന്മകളാൽ നിറപ്പാൻ
നിൻ വചനം മാർഗ ദീപം
എൻ ഹൃദയം നിങ്കൽ ആശ്വസിപ്പൂ (2)
കണ്ണീരെല്ലാം….
കൈവിട്ടോർക്കെല്ലാം ആശ്ചര്യമേ
തള്ളിപ്പറഞ്ഞോർ സാക്ഷി ചൊല്ലും (2)
എറേ നാളായി ഞാൻ കാത്തിരുന്ന
ദർശനങ്ങൾ-ക്കെല്ലാം മറുപടിയായ് (2);- കണ്ണീ...