Ente kanneerellaam thudykkumavan

Malayalam Hymn

Ente kanneerellaam thudykkumavan

Ente kanneerellaam thudykkumavan lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

1 എന്റെ കണ്ണീരെല്ലാം തുടയ്ക്കുമവൻ തന്റെ കരങ്ങളാൽ താങ്ങി നടത്തുമവൻ എന്റെ കരളിന്റെ വേദനയറിയുന്നവൻ തന്റെ കുരിശിന്റെ മറവിൽ മറയ്ക്കുന്നവൻ കാൽവറി ക്രൂശിലെ സ്നേഹമേ വറ്റാത്ത സ്നേഹത്തിൻ ഉറവിടമേ വിളിക്കുന്നു നിന്നെ വിടുതലിനായി വണങ്ങുന്ന നിൻ മുൻപിൽ വിശ്വാസമായ് 2 അനുഗ്രഹമെനിക്കായ് ഒരുക്കിയെൻ കൃപയാൽ അനുദിന ഭാരം തൻ ശിരസ്സിലേറ്റി ആത്മാവിൻ ശക്തിയെ അളവില്ലാതൊഴുക്കി ആനന്ദ ജീവിതമെനിക്കു നൽകി;- കാൽവറി... 3 വരുമവനൊരു നാൾ വിശുദ്ധരെ ചേർപ്പാൻ വാനവരവിൽ തൻ ദൂതരുമായ് വാനിലേക്കുയരും ഞാൻ മന്നിടം മറക്കും മണവാളനോടൊത്തു വാസമാകും;- കാൽവറി... 4 മന്ദതകറ്റിയെൻ ബന്ധനം മാറ്റിയെൻ അന്ധകാരത്തെ നീ വെളിച്ചമാക്കി അരയിൽ സത്യമാം ബലത്തെ തന്നവൻ അടഞ്ഞ വാതിൽ തുറക്കുന്നവൻ;- കാൽവറി...

Related Songs