Malayalam Hymn
Angariyaathe ente jeevithatthil
Angariyaathe ente jeevithatthil lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
അങ്ങറിയാതെ എന്റെ ജീവിതത്തിൽ
ഒന്നും ഭവിക്കയില്ല
അങ്ങല്ലോ ദിനവും എന്നെ നടത്തുന്നത്
അങ്ങാണെന്റെ എല്ലാം എല്ലാം (2)
ഉയിരാണേ എന്നേശുവേ
അങ്ങില്ലാതെ ഞാൻ ഇല്ലായേ(2)
അങ്ങയെ എന്നും എന്നും സ്നേഹിക്കുന്നെ
ഞാൻ എന്നും എന്നും സ്നേഹിക്കുന്നേ
1 അങ്ങേ വിട്ടു ഞാൻ ദൂരവേ പോയ നേരം
അങ്ങേ മറന്നൊരു വേലകളിലും (2)
പരീക്ഷകളിൽ വീഴാതെ എന്നെ
സൂക്ഷിച്ച എന്റെ യേശു നാഥാ (2)
(അങ്ങറിയാതെ...)
2 എന്നെ കരുതുന്ന കരുതലോർത്തീടുമ്പോൾ
എന്നുമെന്നുള്ളം ആനന്ദിക്കുന്നെ (2)
സമർപ്പിക്കുന്നേ എന്നെ നിൻ കൈകളിൽ
അങ്ങേ മറന്നൊരു ജീവിതം ഇനി വേണ്ട (2)
(അങ്ങറിയാതെ...)