Malayalam Hymn
Idayanam nathhanen koodeyundu
Idayanam nathhanen koodeyundu lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
ഇടയനാം നാഥനെൻ കൂടെയുണ്ട്
ഇനിയെനിക്കൊട്ടും ഭയന്നിടേണ്ട (2)
പച്ചയാം മേച്ചിൽ പുറങ്ങളിലവൻ എന്നെ (2)
കരം പിടിച്ചെന്നും നയിച്ചിടുന്നു (2)
ഇടറാതെ പതറാതെ കാക്കുന്നവൻ
കാവലായി എന്നെന്നും കൂടെയുണ്ടല്ലോ (2)
ശത്രുതൻ മുൻപാകെ വിരുന്നൊരുക്കി
മാനിക്കുമെന്നെ ഭുജബലത്താൽ….
അഭിഷേക തൈലത്താൽ എൻ ശിരസ്സ്
അഴകോടെ കനിവോടെ നീ വാഴ്ത്തീടുന്നു
ദാഹിക്കും നേരത്തു ജീവജലം
എൻ ആത്മാവിനു നൽകിടുന്നു…(2)
തളരുമ്പോൾ എന്നെ താങ്ങുന്നവൻ
ജീവജലമേകി എൻ ദാഹം തീർക്കും …(2)
നന്മയും കരുണയും വൻ കൃപയും
നാളെന്നും എന്നെ പിന്തുടരും (2)
ഞാനെന്നും യാഹൂവിന്നാലയത്തിൽ
വസിക്കും കൃപയാൽ അന്ത്യ നാൾ വരെ…(2)