Idayanam yeshuven idamathil aakayaal

Malayalam Hymn

Idayanam yeshuven idamathil aakayaal

Idayanam yeshuven idamathil aakayaal lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

ഇടയനാമേശുവെൻ ഇടമതിൽ ആകയാൽ ഇടമില്ല യാതൊരു കുറവിനുമിവിടെ ഇടമെനിക്കവിടയാ പച്ചയാം മേച്ചിലിൽ സ്വച്ഛമാം ജലാശയം ജയത്തിനുത്സവം ചൂടതിൽ ഇടറി ഞാൻ വീണിടുമെന്നാൽ ശീതള വചനമെൻ പ്രാണനു സൗഖ്യം നീതിയിൻ പാതയിൽ ഭീതി കൂടാതവൻ നടത്തിടുമനുദിനം തന്റെ ദൃഷ്ടിയാൽ;­ ഇടയനാ... ഭയമെനിക്കവിടെയാ കൂരിരുൾ വഴിയിൽ വടിയുമായിടയനെൻ അരികിലുള്ളതാൽ ശത്രുവിൻ മുമ്പിലോ മൃഷ്ടമാം ഭോജനം എൻ തലയെ തൈലത്താൽ വിശുദ്ധി ചെയ്തിടും;­ ഇടയനാ... എന്നുടെ ജീവിതം ധന്യമാക്കിടും നൻമയും കരുണയും പിൻതുടർന്നിടും മന്നിലെൻ നാളുകൾ സന്നിധിയിലായിടും വിണ്ണിലെൻ നാഥനോടൊത്തു വാണിടും;­ ഇടയനാ...

Related Songs