Malayalam Hymn
Anaadi nathhan yeshuven dhanam
Anaadi nathhan yeshuven dhanam lyrics · Malayalam Christian Song
The Hymnal0 plays
Lyrics onlyWhatsApp
Lyrics
അനാദിനാഥനേശുവെൻ ധനം
അന്യനാം ഭൂവിലെന്നാൽ
ധന്യനാം ഞാൻ ക്രിസ്തുവിൽ സദാ
1 സ്വർഗ്ഗത്തിലെൻ ധനം ഭദ്രം സുശോഭനം
ഉലകത്തിന്റെ സ്ഥാപനം അതിനുമുൻമ്പുമെൻ ധനം
ഉന്നതൻ ക്രിസ്തുവിൽ ദൈവം മുന്നറിഞ്ഞതാം;- അനാദി...
2 പാപത്തിന്നിച്ഛകൾ പാരിൻപുകഴ്ചകൾ
കൺമയക്കും കാഴ്ചകൾ മൺമയരിൻ വേഴ്ചകൾ
ഒന്നിലുമെൻ-മനമേതുമെ മയങ്ങിടാ;- അനാദി...
3 ഇന്നുള്ളശോധന നല്കുന്ന വേദന
വിഷമമുള്ളതെങ്കിലും വിലയുണ്ടതിനു പൊന്നിലും
വിശ്വസിച്ചാശ്രയിച്ചാനന്ദിക്കും ഞാൻ സദാ;- അനാദി...
4 കാലങ്ങൾ കഴിയുമ്പോൾ നിത്യത പുലരുമ്പോൾ
ദൈവം ചെയ്തതൊക്കെയും നന്മയ്ക്കെന്നു തെളിയുമ്പോൾ
യുക്തമായ് വ്യക്തമായ് കൃപയിൻ കരുതലറിയും നാം;- അനാദി...