Aadhipathyam tholilulla nathhan

Malayalam Hymn

Aadhipathyam tholilulla nathhan

Aadhipathyam tholilulla nathhan lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

പല്ലവി ആധിപത്യം തോളിലുള്ള നാഥനെന്നും സ്തോത്രം പാതിത്യം നീക്കാൻ പിറന്ന-ദേവനെന്നും സ്തോത്രം ചരണങ്ങൾ 1. പാപപരിഹാരം ചെയ്യാൻ-പാരിതിൽ പിറന്നു ശാപമരണം സഹിച്ച-രാജനെന്നും സ്തോത്രം;- സർപ്പതലയെ തകർത്തും-സത്യവഴി തുറന്നും സ്വർപ്പുരത്തിലെത്തുവാൻ നടത്തുവോനു സ്തോത്രം ക്ഷാമകാലത്തും ആഹാരം തന്നു തൃപ്തനാക്കി- ക്ഷേമമായി നടത്തും ധർമ്മ-രാജനെന്നും സ്തോത്രം;- ശത്രുക്കളിൻ മുൻപിൽ മേശ ഒരുക്കിടുന്ന ദേവാ പുത്രനാമെൻ തലയിലെണ്ണ പകർന്നതിനും സ്തോത്രം മേൽത്തരമാം ഗോതമ്പും നൽ-പാറയിലെ തേനും പാൽക്കുഴമ്പിൽ ചേർത്തു നൽകും-പാർത്ഥിവന്നു സ്തോത്രം;- രാപ്പകൽ അപവാദം പറയുവോനെ തള്ളി- തീപ്പൊയ്കയിലാക്കിടുന്ന കർത്തനെന്നും സ്തോത്രം പുത്തനായ രാജ്യം ഭൂവിൽ സ്ഥാപിക്കും സർവ്വേശാ- നിത്യനാം നിൻ നാമത്തിന്നനന്തകാലം സ്തോത്രം;- ആദിത്യ ചന്ദ്രാദികളേ-- എന്ന രീതി

Related Songs