Enne rakshippathinu nathhan

Malayalam Hymn

Enne rakshippathinu nathhan

Enne rakshippathinu nathhan lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

എന്നെ രക്ഷിപ്പതിനു നാഥൻ അയ്യോ! താണിറങ്ങി, വന്നതോർത്താൽ എന്റെ ഇഷ്ടം നടക്കേണ്ട അബ്ബാ നിന്റെ ഇഷ്ടം നടക്കട്ടെ ഗതസമന തോട്ടത്തിൽ പോയ് അയ്യോ! കവിണ്ണു വീണു പ്രാർഥിക്കുന്നു കഴിയുമെങ്കിൽ ഈ പാനപാത്രം അബ്ബാ എങ്കൽ നിന്നു നീങ്ങി പോണം;- എന്റെ... പ്രാർഥനയിൽ നിന്നിഴുന്നു അപ്പോൾ വട്ടം കൂടി അടുത്തു യൂദർ പിടിച്ചു കെട്ടി നടത്തി കൊണ്ടു അയ്യോ! പോകുന്നിതാ ക്രൂരന്മാരും;- എന്റെ... പീലാത്തൊസിൻ അരമനയിൽ അയ്യോ! നിൽക്കുന്നിതാ അരുമനാഥൻ പലപല ചോദ്യങ്ങൾ ചെയ്തു അയ്യോ! വിധിക്കുന്നിതാ പീലാത്തൊസ്;- എന്റെ... യെരൂശലേമിൻ പുത്രിമാരും അയ്യോ! മാർവിൽ തല്ലി നിലവിളിച്ചു അപ്പോൾ രാജാ കൽപ്പിക്കുന്നു നിങ്ങൾ എന്നെ ചൊല്ലി കരക വേണ്ടാ;- എന്റെ... ക്രൂശിൻ മീതെ കയറ്റിയിട്ടു അയ്യോ! കൈകൾ രണ്ടും നീട്ടുന്നിതാ കാൽകൾ രണ്ടും ഒരാണിയാൽ തറയ്ക്കുന്നിതാ ക്രൂരന്മാരും;- എന്റെ... എൻ ദൈവമേ എൻ ദൈവമേ അയ്യോ! എന്തിനെന്നെ കൈവിട്ടത് കാടി വാങ്ങി തീർന്നുടനെ അയ്യോ! നിവർത്തിയായി ജീവൻ വിട്ടു;- എന്റെ...

Related Songs