Malayalam Hymn
Yeshuven svanthamaayathaal
Yeshuven svanthamaayathaal lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
യേശുവെൻ സ്വന്തമായതാൽ
പാരിലെന്തുള്ളു പേടിപ്പാൻ
പാരിടം സ്വന്തം ആയവൻ
എന്നുമെൻ കൂടെയുള്ളതാൽ
കൂരിരുൾ അന്ധകാരം നീക്കുവാൻ
പാരിൽ പ്രത്യക്ഷനായവൻ
ഭോഷനാകുമെൻ ജീവനില്ലേറും
ദോഷമെല്ലാം അകറ്റിയൊൻ...
പാരിൻ സർവാധികാരികൾക്കും
മേലാധികാരിയായി വാഴുന്നോൻ
കുന്നുകൾ സമഭൂമിയാക്കുവാൻ
ശക്തിയെന്നിൽ പകർന്നിടും
കോട്ടകൾ വൻ മതിലുകൾ
ചാടിയേറുവാൻ കരുത്തേകിടും
ലേശവും ഭീതി വേണ്ടയെന്നുള്ള
വാക്കിനാൽ കൂടെ നിന്നിടും
തന്റെ നാമം നിഷേധിക്കായ്കിലും
തൻ വചനം ഞാൻ കാക്കിലും
ആരാലും നാളിതുവരെ
തുറക്കപ്പെട്ടീടാത്ത വാതിലും
തുറന്നിടും തൻ കരുണയാൽ
പിന്നെ ആർ തടുക്കുക സാദ്ധ്യമാം?
ശത്രുവിൻ നിഴൽ എന്മേൽ വീഴാതെ
തൻ കൃപയിൽ പൊതിഞ്ഞിടും
എൻ തല തെല്ലും താണിടാതെന്നെ
മാനപാത്രമായി നിർത്തിടും
വിണ്ണിൽ ഞാൻ ചെന്ന് ചേരും നാൾ വരെ
എൻ ജയക്കൊടിയായിടും