Mannavan yeshu thanunnatha baliyaay

Malayalam Hymn

Mannavan yeshu thanunnatha baliyaay

Mannavan yeshu thanunnatha baliyaay lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

മന്നവൻ യേശു താനുന്നത ബലിയായ് തീർന്നതിനെ നിനപ്പാൻ മന്നിൽ തന്നൊരു നിയമം ഇന്നിഹ നാമനു- വർത്തിക്കു-ന്നാദരവായ് 1 അപ്പമെടുത്തവൻ വാഴ്ത്തി നുറുക്കി തൻ അപ്പോസ്തലർക്കരുളിചൊല്ലി നിങ്ങൾക്കു വേണ്ടി നുറുങ്ങിടും ദേഹമെൻ വാങ്ങി ഭുജിപ്പിനെന്നു;- 2 മന്ന പൊഴിഞ്ഞതു തിന്നു ജനങ്ങൾ അന്നുയിരോടിരുന്നു എന്നാൽ എന്നെ ഭുജിപ്പവരെല്ലാമനാരതം ജീവിക്കുമെന്നുരച്ചു;- 3 പാനപാത്രത്തെയെടുത്തവൻ ചൊന്നിതെൻ രക്തത്തിൻ പുതു നിയമം ഇതു പാനം ചെയ്തിടുമ്പോഴൊക്കെയും നിങ്ങളെൻ ഓർമ്മയ്ക്കായ് ചെയ്തുകൊൾവിൻ;- 4 തേനും വിശേഷമാം പാലുമൊഴുകിടും ദേശം കനാനതിങ്കൽ ഉള്ള പാനത്തെക്കാൾ രുചിയേറുന്നൊരാത്മീയ പാനമുണ്ട് നമുക്ക്;- 5 പൊന്നു തിരുമേനിയാകെയടികളാൽ നൊന്തു നുറുങ്ങിയതും രക്തം ചിന്തി മരിച്ചുയിരേകിയതും ഇപ്പോൾ ചിന്തിച്ചു നന്ദിയോടെ;- എന്തതിശയമേ ദൈവത്തിൻ സ്നേഹം : എന്ന രീതി

Related Songs