Malayalam Hymn
Nadathidunnu daivamenne nadathi
Nadathidunnu daivamenne nadathi lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
നടത്തിടുന്നു ദൈവമെന്നെ
നടത്തിടുന്നു
നാൾതോറും തൻ കൃപയാലെന്നെ
നടത്തിടുന്നു
1 ഭൗമിക നാളുകൾ തീരും വരെ
ഭദ്രമായ് പാലിക്കും പരമനെന്നെ
ഭാരമില്ല തെല്ലും ഭീതിയില്ല
ഭാവിയെല്ലാമവൻ കരുതിക്കൊള്ളും;-
2 കൂരിരുൾ തിങ്ങിടും പാതകളിൽ
കൂട്ടുകാർ വിട്ടുപോം വേളകളിൽ
കൂട്ടിനവനെന്റെ കൂടെ വരും
കൂടാര മറവിലങ്ങഭയം തരും;-
3 ആരിലുമെൻ മനോഭാരങ്ങളെ
അറിയുന്ന വല്ലഭനുണ്ടെനിക്ക്
ആകുലത്തിലെന്റെ വ്യാകുലത്തിൽ
ആശ്വാസമവനെനിക്കേകിടുന്നു;-
4 ശോധനയാലുള്ളം തകർന്നീടിലും
വേദനയാൽ കൺകൾ നിറഞ്ഞീടിലും
ആനന്ദമാം പരമാനന്ദമാം
അനന്ത സന്തോഷത്തിൻ ജീവിതമാം;-