Malayalam Hymn
Karuthidum daivamenne kanmanipol
Karuthidum daivamenne kanmanipol lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
കരുതിടും ദൈവമെന്നെ കണ്മണിപോൽ
കാത്തിടും ദൈവമെന്നെ ചിറകടിയിൽ (2)
കാവലായി താതനെന്റെ കൂടെയുള്ളതാൽ
കണ്ണീർ കയത്തിലെന്നെ കൈവിടില്ല (2)
1 വിശ്വാസത്തിൽ തെല്ലും പിന്മാറാതെ
വിശുദ്ധിയിൽ ജീവിക്കും അനുദിനവും (2)
വിശ്വാസവീരന്മാർ പോയപാതയിൽ
വിശ്വസിച്ചു പ്രിയനേ ഞാൻ പിൻഗമിച്ചിടും (2);-
2 യാഹെന്നെ ദൈവം എൻ പാറയാകയാൽ
യാഹിൽ തന്നെ ആശ്രയം എന്നുംവെച്ചിടും (2)
യാക്കോബിൻ ദൈവമെൻ ചാരെയുള്ളതാൽ
യാഹെ മാത്രം ഞാനെന്നും കാത്തിരുന്നിടും (2);-
3 മരുഭൂമിയിൽ മന്ന ഒരുക്കിയവൻ
മറക്കുകില്ല തൻ അജഗണത്തെ (2)
മാറോടണയ്ക്കും എന്നെ നഷ്ടമാകാതെ
മാറിലെ രക്തം നൽകി വീണ്ടെടുത്തവൻ (2);-
4 ആകുലവേളകളിൽ ആശ്വാസമേകിടും
ആവശ്യനേരം എൻ അരികിൽ വരും (2)
അൽഭുതമന്ത്രി എന്നെ അത്ഭുതമാക്കും
ആനന്ദത്തോടെ സ്വർഗ്ഗതീരം പൂകും ഞാൻ (2);-