Innayolam enne nadathi

Malayalam Hymn

Innayolam enne nadathi

Innayolam enne nadathi lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

1 ഇന്നയോളം എന്നെ നടത്തി ഇന്നയോളം എന്നെ പുലർത്തി എന്റെ യേശു എത്ര നല്ലവൻ അവൻ എന്നെന്നും മതിയായവൻ 2 എന്റെ പാപ ഭാരമെല്ലാം തന്റെ ചുമലിൽ ഏറ്റുകൊണ്ട് എനിക്കായ് കുരിശിൽ മരിച്ചു എന്റെ യേശു എത്ര നല്ലവൻ 3 എന്റെ ആവശ്യങ്ങളറിഞ്ഞ് ആകാശത്തിൻ കിളിവാതിൽ തുറന്ന് എല്ലാം സമൃദ്ധിയായ് നൽകിടുന്ന എന്റെ യേശു എത്ര നല്ലവൻ 4 രോഗ ശയ്യയിലെനിക്കു വൈദ്യൻ ശോക വേളയിലാശ്വാസകൻ കൊടും വെയിലതിൽ തണലുമവൻ എന്റെ യേശു എത്ര വല്ലഭൻ:- 5 മനോഭാരത്താലലഞ്ഞ് മനോവേദനയാൽ നിറഞ്ഞ് മനമുരുകി ഞാൻ കരഞ്ഞിടുമ്പോൾ എന്റെ യേശു എത്ര നല്ലവൻ:- 6 ഒരുനാളും കൈവിടില്ല ഒരുനാളും ഉപേക്ഷിക്കില്ല ഒരു നാളും മറക്കുകില്ല എന്റെ യേശു എത്ര വിശ്വസ്തൻ;- 7 എന്റെ യേശു വന്നിടുമ്പോൾ തിരുമാർവ്വോടണഞ്ഞിടും ഞാൻ പോയപോൽ താൻ വേഗം വരും എന്റെ യേശു എത്ര നല്ലവൻ;-

Related Songs